Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rishi Mozhi

സ്‌​ത്രീസ്വാ​ത​ന്ത്ര്യം അ​ക​ലെ​യോ?

സ്ത്രീ​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴും പ​​​​​​ല​​​​​​പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ പ​​​​​​ല​​​​​​രു​​​​​​ടെ ആ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ക​​​​​​ഴി​​​​​​ഞ്ഞു​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ പ്ര​​​​​​ശ​​​​​​സ്ത​​​​​​നാ​​​​​​യ സെ​​​​​​ക്സോ​​​​​​ള​​​​​​ജി​​​​​​സ്റ്റ് സു​​​​​​ധീ​​​​​​ർ ക​​​​​​ക്ക​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ സ്ത്രീ​​​​​​ക​​​​​​ളെ നാ​​​​​​ലാ​​​​​​യി ത​​​​​​രം​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​മെ​​​​​​ന്നാ​​​​​​ണ്. ഒ​​​​​​ന്നാ​​​​​​മ​​​​​​ത് അ​​​​​​മ്മ, ര​​​​​​ണ്ടാ​​​​​​മ​​​​​​ത് മ​​​​​​ക​​​​​​ൾ, മൂ​​​​​​ന്ന് സ​​​​​​ഹോ​​​​​​ദ​​​​​​രി, നാ​​​​​​ല് ഭാ​​​​​​ര്യ! ഈ ​​​​​​ച​​​​​​ട്ട​​​​​ക്കൂ​​​​​​ടി​​​​​​നു പു​​​​​​റ​​​​​​ത്ത് ഒ​​​​​​ന്നു സ്വ​​​​​​ത​​​​​​ന്ത്ര​​​​​​മാ​​​​​​യി സ​​​​​​ഞ്ച​​​​​​രി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യാ​​​​​​ൽ അ​​​​​​വ​​​​​​ൾ ഒ​​​​​​രു മോ​​​​​​ശ​​​​​​പ്പെ​​​​​​ട്ട സ്ത്രീ​​​​​​യാ​​​​​​ണെ​​​​​​ന്ന പൊ​​​​​​തു​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​ണ് സ​​​​​​മൂ​​​​​​ഹം, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ ഇ​​​​​​പ്പോ​​​​​​ഴും വ​​​​​​ച്ചു​​​​​​പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​ത്.

ദൗ​​​​​​ർ​​​​​​ഭാ​​​​​​ഗ്യ​​​​​​വ​​​​​​ശാ​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ഒ​​​​​​രു സ്ത്രീ ​​​​​​ശാ​​​​​​രീ​​​​​​രി​​​​​​ക​​​​​​മാ​​​​​​യോ മാ​​​​​​ന​​​​​​സി​​​​​​ക​​​​​​മാ​​​​​​യോ പീ​​​​​​ഡ​​​​​​നം അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ചാ​​​​​​ൽ സ്ത്രീ​​​​​​പ​​​​​​ക്ഷ ചി​​​​​​ന്ത​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് ആ ​​​​​​വീ​​​​​​ട്ടി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രു​​​​​​ടെ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ലെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​നാ​​​​​​ണ് പൊ​​​​​​തു​​​​​​സ​​​​​​മൂ​​​​​​ഹം വി​​​​​​ല​ ക​​​​​​ല്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ത്ര വ​​​​​​ലു​​​​​​താ​​​​​​യാ​​​​​​ലും ത​​​​​​നി​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ഒ​​​​​​രു അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ന്മേ​​​​​​ൽ സ്ത്രീ​​​​​​ക്ക് വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യി അ​​​​​​ഭി​​​​​​പ്രാ​​​​​​യം പ​​​​​​റ​​​​​​യാ​​​​​​നോ ഒ​​​​​​റ്റ​​​​​​യ്ക്കു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​നോ തു​​​​​​ട​​​​​​ർ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ലേ​​​​​ക്കു പോ​​​​​​കാ​​​​​​നോ ഇ​​​​​​ന്നും സാ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല.

എ​​​​​ന്‍റെ കീ​​​​​​ഴി​​​​​​ൽ ജോ​​​​​​ലി ​ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു പോ​​​​​​ലീ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ന്‍റെ എം​​​​​എ​​​​​സ്‌​​​​​സി സൈ​​​​​​ക്കോ​​​​​​ള​​​​​​ജി പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന മ​​​​​​ക​​​​​​ൾ മോ​​​​​​ഡേ​​​​​​ൺ വ​​​​​​സ്‌​​​​​​ത്രം ധ​​​​​​രി​​​​​​ച്ച് പ്രോ​​​​​​ഗ്രാ​​​​​​മി​​​​​​നു വേ​​​​​​ണ്ടി സ്റ്റേ​​​​​​ജി​​​​​​ൽ ക​​​​​​യ​​​​​​റി​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വം എ​​​​​​ന്നോ​​​​​​ടു പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യി. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​ല്ലാം ത​​​​​​ന്നെ ശ്ര​​​​​​ദ്ധി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് എ​​​​​​ന്നു മ​​​​​​ന​​​​​​സി​​​​​ലാ​​​​​​ക്കി​​​​​​യ ആ ​​​​​​പെ​​​​​​ൺ​​​​​​കു​​​​​​ട്ടി വ​​​​​​ല്ലാ​​​​​​തെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും വി​​​​​​റ​​​​​​യ്ക്കു​​​​​​ക​​​​​​യും വി​​​​​​യ​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. മൂ​​​​​​ത്ര​​​​​​ശ​​​​​​ങ്ക​​​​​​വ​​​​​​രെ ഉ​​​​​​ണ്ടാ​​​​​​യി പോ​​​​​​ലും! എ​​​​​​ന്തി​​​​​​നാ​​​​​​ണ​​​​​​ങ്ങ​​​​​​നെ പേ​​​​​​ടി​​​​​​ച്ച​​​​​​തെ​​​​​​ന്ന് മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ കു​​​​​​ട്ടി​​​​​​യോ​​​​​​ടു ചോ​​​​​​ദി​​​​​​ക്കു​​​​​​ന്നു. ‘കു​​​​​​ട്ടി​​​​​​ക്കാ​​​​​​ലം മു​​​​​​ത​​​​​​ൽ എ​​​​​​ന്‍റെ​​​​​​യി​​​​​​ഷ്‌​​​​​ട​​​​​ത്തി​​​​​​നു​​​​​​ള്ള വ​​​​​​സ്ത്രം ന​​​​​​ല്കി വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ൽ എ​​​​​​നി​​​​​​ക്കീ ദു​​​​​​ര​​​​​​വ​​​​​​സ്ഥ വ​​​​​​രി​​​​​​കി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു, ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളും നാ​​​​​​ട്ടു​​​​​​കാ​​​​​​രും പ​​​​​​ല​​​​​​തും പ​​​​​​റ​​​​​​യു​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് എ​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളെ വി​​​​​​ല​​​​​​ക്കി​​​​​​യ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​യാ​​​​​​ണ് ഈ ​​​​​​പേ​​​​​​ടി ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത്’ എ​​​​​​ന്നു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യ​​​​​​ത്രേ! ഇ​​​​​​തു ന​​​​​​മ്മ​​​​​​ൾ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ ചി​​​​​​ന്തി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

ഇ​​​​​​ക്കാ​​​​​​ല​​​​​​ത്ത് മോ​​​​​​ഡേ​​​​​​ണാ​​​​​​യി വ​​​​​​സ്ത്ര​​​​​​ധാ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ള്ള ഒ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി പൊ​​​​​​തു​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലോ ബ​​​​​​സി​​​​​​ലോ യാ​​​​​​ത്ര​​​​​​ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ൾ ആ​​​​​​ളു​​​​​​ക​​​​​​ൾ വ​​​​​​ല്ലാ​​​​​​തെ നോ​​​​​​ക്കു​​​​​​ക​​​​​​യും സ്പ​​​​​​ർ​​​​​​ശി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത കാ​​​​​​ര്യം വീ​​​​​​ട്ടി​​​​​​ൽ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞാ​​​​​​ൽ എ​​​​​​ത്ര​​​​​​പേ​​​​​​രാ​​​​​​ണ് പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലോ മ​​​​​​റ്റോ പ​​​​​​രാ​​​​​​തി​​​​​​കൊ​​​​​​ടു​​​​​​ക്കാ​​​​​​ൻ ത​​​​​​യ്യാ​​​​​​റാ​​​​​​വു​​​​​​ക? ""നീ ​​​​​​ശ്ര​​​​​​ദ്ധി​​​​​​ക്കാ​​​​​​ത്ത​​​​​​തു കൊ​​​​​​ണ്ട​​​​​​ല്ലേ? ഏ​​​​​​താ​​​​​​യാ​​​​​​ലും സം​​​​​​ഭ​​​​​​വി​​​​​​ക്കാ​​​​​​നു​​​​​​ള്ള​​​​​​തു സം​​​​​​ഭ​​​​​​വി​​​​​​ച്ചു. ഇ​​​​​​നി ഇ​​​​​​തി​​​​​​ന്‍റെ​​​​​​യൊ​​​​​​ന്നും പി​​​​​​ന്നാ​​​​​​ലെ ന​​​​​​ട​​​​​​ക്കാ​​​​​​ൻ വ​​​​​​യ്യ’’ എ​​​​​​ന്ന ഒ​​​​​​രു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​ണ് സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക.

►► ക​​​​​​ല്യാ​​​​​​ണ​​​​​​പ്പേ​​​​​​ടി

പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക്ക് 18 വ​​​​​​യ​​​​​​സു​​​​​​ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ അ​​​​​​വ​​​​​​രെ എ​​​​​​ത്ര​​​​​​യും പെ​​​​​​ട്ടെ​​​​​​ന്നു വി​​​​​​വാ​​​​​​ഹം ക​​​​​​ഴ​​​​​​പ്പി​​​​​​ച്ചു​​​​​​വി​​​​​​ടു​​​​​​ക എ​​​​​​ന്ന​​​​​​ത് രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ പോ​​​​​​ലെ​​​​​​യു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴും കു​​​​​​പ്ര​​​​​​സി​​​​​​ദ്ധി​​​​​​യാ​​​​​​ർ​​​​​​ജി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. ഒ​​​​​​രു ഭാ​​​​​​രം കു​​​​​​റ​​​​​​ഞ്ഞു​​​​​​വെ​​​​​​ന്നാ​​​​​​ണ് മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും ഈ ​​​​​​ഒ​​​​​​രു ചി​​​​​​ന്ത ഉ​​​​​​ണ്ട് എ​​​​​​ന്ന​​​​​​ത് മ​​​​​​റ​​​​​​ച്ചു​​​​​​വ​​​​​​യ്ക്കു​​​​​​ന്നി​​​​​​ല്ല. കാ​​​​​​ര​​​​​​ണം, സി​​​​​​വി​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് പോ​​​​​​ലെ​​​​​​യു​​​​​​ള്ള പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ക്ലാ​​​​​​സെ​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ൾ ചി​​​​​​ല പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ൾ അ​​​​​​ല​​​​​​സ​​​​​​മാ​​​​​​യി ഇ​​​​​​രി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ അ​​​​​​വ​​​​​​രോ​​​​​​ടു ഞാ​​​​​​ൻ ചോ​​​​​​ദി​​​​​​ച്ചു; ‘നി​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ താ​​​​​​ത്പ​​​​​​ര്യ​​​​​​മി​​​​​​ല്ലെ​​​​​​ന്നു തോ​​​​​​ന്നു​​​​​​ന്ന​​​​​​ല്ലോ, പി​​​​​​ന്നെ പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ വ​​​​​​രു​​​​​​ന്ന​​​​​​ത് എ​​​​​​ന്തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ്?’എ​​​​​​ന്ന്. അ​​​​​​തി​​​​​​നൊ​​​​​​രു പെ​​​​​​ൺ​​​​​​കു​​​​​​ട്ടി പ​​​​​​റ​​​​​​ഞ്ഞ​ മ​​​​​​റു​​​​​​പ​​​​​​ടി ​കേ​​​​​​ട്ട് ഞാ​​​​​​ൻ നി​​​​​​ശ​​​​​ബ്‌​​​​​ദ​​​​​നാ​​​​​​യി​​​​​​പ്പോ​​​​​​യി. ""സ​​​​​​ർ ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷം ഈ ​​​​​​കോ​​​​​​ഴ്സി​​​​​​നു ചേ​​​​​​ർ​​​​​​ന്ന​​​​​​ത് പ​​​​​​ഠി​​​​​​ക്കു​​​​​​ക എ​​​​​​ന്ന ഉ​​​​​​ദ്ദേ​​​​​​ശ​​​​​​്യത്തോ​​​​​​ടെ​​​​​​യൊ​​​​​​ന്നും അ​​​​​​ല്ല സ​​​​​​ർ, ഞ​​​​​​ങ്ങ​​​​​​ളി​​​​​​തു ചെ​​​​​​യ്തി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ വീ​​​​​​ട്ടു​​​​​​കാ​​​​​​ർ എ​​​​​​ത്ര​​​​​​യും പെ​​​​​​ട്ടെ​​​​​​ന്ന് ഞ​​​​​​ങ്ങ​​​​​​ളെ പി​​​​​​ടി​​​​​​ച്ചു കെ​​​​​​ട്ടി​​​​​​ച്ചു​​​​​വി​​​​​​ടും. അ​​​​​​തു പേ​​​​​​ടി​​​​​​ച്ചാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ വ​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.’’ പ​​​​​​തി​​​​​​നെ​​​​​​ട്ടു ക​​​​​​ഴി​​​​​​യു​​​​​​ന്ന പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും "ക​​​​​​ല്യാ​​​​​​ണ​​​​​​പ്പേ​​​​​​ടി’ ഉ​​​​​​ണ്ടെ​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​തി​​​​​​ൽ​​​​​​പ്പ​​​​​​രം എ​​​​​​ന്തു തെ​​​​​​ളി​​​​​​വാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്?

വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ഞ്ഞ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യു​​​​​​ടെ സ്ഥി​​​​​​തി​​​​​​യും ഇ​​​​​​തി​​​​​​ൽ​​​​​നി​​​​​​ന്നു വി​​​​​​ഭ​​​​​​ന്ന​​​​​​മ​​​​​​ല്ല. മോ​​​​​​ശ​​​​​​മാ​​​​​​യ അ​​​​​​നു​​​​​​ഭ​​​​​​വം നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി വ​​​​​​ന്ന ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​ർ​​​​​​ക്ക് ഒ​​​​​​രു പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ പോ​​​​​​കേ​​​​​​ണ്ട സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​ര​​​​​​തി​​​​​​നു മ​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​നു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും കേ​​​​​​സി​​​​​​ൽ നി​​​​​​ന്നൊ​​​​​​ഴി​​​​​​വാ​​​​​​കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഒ​​​​​​രു ബ​​​​​​ലാ​​​​​​ത്സം​​​​​​ഗ കേ​​​​​​സാ​​​​​ണെ​​​​​​ങ്കി​​​​​​ൽ​​​​​​പ്പോ​​​​​​ലും ഭാ​​​​​​വി​​​​​​യി​​​​​​ൽ ഭ​​​​​​ർ​​​​​​ത്താ​​​​​​വാ​​​​​​കു​​​​​​ന്ന​​​​​​യാ​​​​​​ൾ ഇ​​​​​​ത​​​​​​റി​​​​​​ഞ്ഞാ​​​​​​ൽ എ​​​​​​ന്തു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്ന ഭ​​​​​​യ​​​​​​ത്താ​​​​​​ൽ പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യും ര​​​​​​ക്ഷി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​മൊ​​​​​​ക്കെ എ​​​​​​ല്ലാം മൂ​​​​​​ടി​​​​​​വ​​​​​​യ്ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് പ​​​​​​തി​​​​​​വ്.

പ്രാ​​​​​​യം ചെ​​​​​​ന്ന ഒ​​​​​​രു സ്ത്രീ​​​​​​യു​​​​​​ടെ അ​​​​​​വ​​​​​​സ്ഥ ഇ​​​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ളൊ​​​​​​ക്കെ പ​​​​​​രി​​​​​​താ​​​​​​പ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. പ​​​​​​ല​​​​​​പ്പോ​​​​​​ഴും മ​​​​​​ക​​​​​​ന്‍റെ​​​​​യൊ​​​​​പ്പം താ​​​​​​മ​​​​​​സി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന ഇ​​​​​​ത്ത​​​​​​ര​​​​​​ക്കാ​​​​​​ർ മ​​​​​​രു​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ​​​​​നി​​​​​​ന്നു നേ​​​​​​രി​​​​​​ടു​​​​​​ന്ന അ​​​​​​വ​​​​​​മ​​​​​​തി​​​​​​യെ​​​​​​പ്പ​​​​​​റ്റി ന​​​​​​മ്മ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​രം കേ​​​​​​ൾ​​​​​​ക്കു​​​​​​ന്നു. താ​​​​​​ൻ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ൽ മ​​​​​​ക​​​​​​ൻ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നു​​​​​​ക​​​​​​രു​​​​​​തി അ​​​​​​വി​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​രി​​​​​​ത് സ​​​​​​ഹി​​​​​​ച്ചു ക​​​​​​ഴി​​​​​​ഞ്ഞു​​​​​​കൂ​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ ഇ​​​​​​രു​​​​​​പ​​​​​​തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വും ഇ​​​​​​ത്ത​​​​​​രം പ​​​​​​തി​​​​​​ന​​​​​​ഞ്ചു പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്ത​​​​​​താ​​​​​​യി കാ​​​​​​ണു​​​​​​ന്നി​​​​​​ല്ല. ഈ ​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഒ​​​​​​രു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ പ​​​​​​തി​​​​​​ന​​​​​​ഞ്ചു സ്ത്രീ​​​​​​ക​​​​​​ളോ​​​​​​ടു​​​​​​പോ​​​​​​ലും പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ മോ​​​​​​ശ​​​​​​മാ​​​​​​യി ​പെ​​​​​​രു​​​​​​മാ​​​​​​റി​​​​​​യി​​​​​​ല്ല എ​​​​​​ന്ന് ആ​​​​​​ർ​​​​​​ക്കാ​​​​​​ണു വി​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​നാ​​​​​​വു​​​​​​ക? പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​ർ നി​​​​​​രു​​​​​​ത്സാ​​​​​​ഹ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തു കൊ​​​​​​ണ്ടാ​​​​​​വു​​​​​​മെ​​​​​​ന്നു ക​​​​​​രു​​​​​​താ​​​​​​നും ത​​​​​​ര​​​​​​മി​​​​​​ല്ല.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് സു​​​​​​ര​​​​​​ക്ഷ​​​​​​യും തു​​​​​​ല്യ​​​​​​നീ​​​​​​തി​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​നി​​​​​​യ​​​​​​മം, സ്ത്രീ​​​​​​ധ​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​​ന നി​​​​​​യ​​​​​​മം, പോ​​​​​​ഷ് ആ​​​​​​ക്ട്, ചൈ​​​​​​ൽ​​​​​​ഡ് മാ​​​​​​രേ​​​​​​ജ് ആ​​​​​​ക്‌​​​​​ട്, പോ​​​​​​ക്സോ ആ​​​​​​ക്‌​​​​​​ട്, മാ​​​​​​തൃ​​​​​​ത്വ ആ​​​​​​നു​​​​​​കൂ​​​​​​ല്യ നി​​​​​​യ​​​​​​മം, തു​​​​​​ല്യ വേ​​​​​​ത​​​​​​ന​​​​​​നി​​​​​​യ​​​​​​മം തു​​​​​​ട​​​​​​ങ്ങി ഒ​​​​​​ട്ടേ​​​​​​റെ ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ട്. അ​​​​​​ച്‌ഛ​​​​​​ന​​​​​​മ്മ​​​​​​മാ​​​​​​രു​​​​​​ടെ അ​​​​​​നു​​​​​​വാ​​​​​​ദ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണെ​​​​​​ങ്കി​​​​​​ലും പ​​​​​​തി​​​​​​നെ​​​​​​ട്ടു വ​​​​​​യ​​​​​​സി​​​​​​നു​​​​​​താ​​​​​​ഴെ​​​​​​യു​​​​​​ള്ള പെ​​​​​​ൺ​​​​​​കു​​​​​​ട്ടി​​​​​​യെ വി​​​​​​വാ​​​​​​ഹം ക​​​​​​ഴി​​​​​​ക്കു​​​​​ക​​​​​​യോ ലൈം​​​​​​ഗി​​​​​​ക​​​​​ബ​​​​​​ന്ധ​​​​​​ത്തി​​​​​​ലേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ന്ന​​​​​​തെ​​​​​​ല്ലാം ജ​​​​​​യി​​​​​​ൽ​​​​​​ശി​​​​​​ക്ഷ അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രു​​​​​​ന്ന കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​മാ​​​​​​ണ്. മോ​​​​​​ശ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ഒ​​​​​​രു സ്ത്രീ​​​​​​യെ നോ​​​​​​ക്കി​​​​​​യാ​​​​​​ൽ​​​​​​പോ​​​​​​ലും ഇ​​​​​​വി​​​​​​ടെ ഐ​​​​​പി​​​​​സി സെ​​​​​​ക‌്ഷ​​​​​​ൻ 342 എ,​​​​​ബി,സി,​​​​​ഡി പ്ര​​​​​​കാ​​​​​​രം മൂ​​​​​​ന്നു​​​​​​വ​​​​​​ർ​​​​​​ഷം ക​​​​​​ഠി​​​​​​ന​​​​​​ത​​​​​​ട​​​​​​വാ​​​​​​ണ് ശി​​​​​​ക്ഷ​​​​​​യെ​​​​​​ന്നി​​​​​​രി​​​​​​ക്കേ ലോ​​​​​​ക​​​​​​ത്ത് ഇ​​​​​​രു​​​​​​നൂ​​​​​​റോ​​​​​​ളം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഇ​​​​​​പ്പോ​​​​​​ഴും ഇ​​​​​​ത്ത​​​​​​രം നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നും വ​​​​​​ന്നി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്നു​​​​​കൂ​​​​​​ടി മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കു​​​​​​ക.

ഇ​​​​​​ത്ത​​​​​​രം നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും അ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​യോ​​​​​​ജ​​​​​​നം സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്കു കി​​​​​​ട്ടു​​​​​​ന്നി​​​​​​ല്ല എ​​​​​​ന്നു​​​​​​മാ​​​​​​ത്ര​​​​​​മ​​​​​​ല്ല അ​​​​​​തു നേ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​ർ മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​രു​​​​​​ന്നു​​​​​​മി​​​​​​ല്ല. പു​​​​​​രു​​​​​​ഷ​​​​​കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ​​​​​ത​​​​​​ന്നെ അ​​​​​​വ​​​​​​ർ​​​​​​ക്കു വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളെ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ത​​​​​​ള്ളി​​​​​​പ്പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് എ​​​​​​ന്നെ അ​​​​​​ദ്ഭു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​റു​​​​​​ണ്ട്.

►► പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കും

ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന പ​​​​​​ഴ​​​​​​ഞ്ച​​​​​​ൻ ചി​​​​​​ന്ത​​​​​​യാ​​​​​​ണ് സ്‌​​​​​​ത്രീ​​​​​​ക​​​​​​ൾ ആ​​​​​​ദ്യം ഉ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളും ക​​​​​​മ്മി​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളും വ​​​​​​നി​​​​​​ത പോ​​​​​​ലീ​​​​​​സും വ​​​​​​നി​​​​​​ത പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളു​​​​​​മൊ​​​​​​ക്കെ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ട് എ​​​​​​ന്ന​​​​​​കാ​​​​​​ര്യം സ്ത്രീ​​​​​​ക​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്ക​​​​​​ണം. ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ പ​​​​​​ത്തി​​​​​​നു താ​​​​​​ഴെ​​​​​​യെ​​​​​​ന്നു​​​​​​ള്ള​​​​​​ത് പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​വും അ​​​​​​മ്പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​വു​​​​​​മാ​​​​​​യി വ​​​​​​ർ​​​​​​ധി​​​​​ക്കു​​​​​​ന്ന ത​​​​​​ര​​​​​​ത്തി​​​​​​ൽ സ്ത്രീ​​​​​​ക​​​​​​ൾ കേ​​​​​സു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​രി​​​​​​ക​​​​​​യും കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ ജ​​​​​​യി​​​​​​ലി​​​​​​ല​​​​​​ട​​​​​​യ്ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

ഈ ​​​​​​അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്തു വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ ഒ​​​​​​രു സം​​​​​​ഭ​​​​​​വം നോ​​​​​​ക്കൂ. ഒ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ്ത്രീ​​​​​​ക​​​​​​ൾ ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യും സ​​​​​​ർ​​​​​​ക്കാ​​​​​​രും ക​​​​​​മ്മീ​​​​​​ഷ​​​​​​നു​​​​​​മൊ​​​​​​ക്കെ മു​​​​​​ന്നോ​​​​​​ട്ടു​​​​​വ​​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, പ​​​​​​രാ​​​​​​തി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ട്ടും അ​​​​​​തു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ന്ന സ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം വി​​​​​​ര​​​​​​ലി​​​​​​ലെ​​​​​​ണ്ണാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​യി​​​​​രു​​​​​ന്നു. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല, പു​​​​​​രു​​​​​ഷ​​​​​​ന്മാ​​​​​​രോ​​​​​​ടൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ന്ന് ആ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ്‌​​​​​​ത്രീ​​​​​​ക​​​​​​ൾ​​​​​​ത​​​​​​ന്നെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രെ ഒ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തും ന​​​​​​മ്മ​​​​​​ൾ ക​​​​​​ണ്ടു.

ഇ​​​​​​ത്ത​​​​​​രം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ എ​​​​​​ന്തു വി​​​​​​ചാ​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ല്ല, സ്ത്രീ ​​​​​​എ​​​​​​ന്തു ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് പ്ര​​​​​​ാ ധാ​​​​​​ന്യം. അ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ജ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​വേ​​​​​​ണ്ടി​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത്. ഭ​​​​​​യ​​​​​​വും ജാ​​​​​​ള്യ​​​​​​വും സ​​​​​​ങ്കോ​​​​​​ച​​​​​​വും മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ എ​​​​​​ന്തു​​​​​​ധ​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്ന തോ​​​​​​ന്ന​​​​​​ലും ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് സ്ത്രീ​​​​​​ക​​​​​​ൾ മു​​​​​​ന്നോ​​​​​​ട്ടു വ​​​​​​ര​​​​​​ണം. എ​​​​​​ങ്കി​​​​​​ലേ ഇ​​​​​​ത്ത​​​​​​രം കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യു​​​​​​ള്ളൂ.

Latest News

Corehub Up